Back to Reviews
ദർശനപുണ്യം - നന്ദകുമാർ

ദർശനപുണ്യം - നന്ദകുമാർ

യാത്രകൾ എന്നും ആനന്ദമാണ്. ലീവ് കഴിഞ്ഞ് ഗൾഫിലേക്കുള്ള തിരിച്ചു പോക്ക് ഒഴിച്ച്....
പക്ഷെ....
ഞാനിവിടെ കുത്തികുറിക്കുന്ന ഈ യാത്ര....
ഭക്തിയിലാലിഞ്ഞു ആനന്ദത്തോടെ തിരുപതിയിലേക്കുള്ള തീർത്ഥയാത്ര....
പല സ്ഥലങ്ങളിലുള്ളവർ
പാണ്ടാവാസ് എന്നാ എയർ ബസിൽ ഒത്തുകൂടി....
ഒരുമിച്ചുള്ള യാത്ര....
'പട നയിക്കാൻ അർജുനൻ'എന്ന് പറയും പോലെ നമ്മെ
സുരക്ഷിതമായി മുന്നോട് നയിച്ച അർജുൻ....
'ഗിതോപദ്ദേശം നൽക്കാൻ ശ്രീകൃഷ്ണൻ ഉണ്ടെങ്കിൽ ജയിക്കാം ഏതൊരു അങ്കവും'
എന്നാ വചനങ്ങൾ പോലെ....
നമ്മൾക്ക് കാര്യങ്ങൾ വിവരിച്ചു നൽക്കി....
സമയം എന്നാ അങ്കത്തെ കൃത്യനിഷ്oയോടെ കീഴടകാനുള്ള
ഉപദേശങ്ങൾ നമ്മൾക്ക് നൽക്കിയ സതീഷ് ബ്രോ....
കൈപുണ്യം കൈമുതലായ കരങ്ങൾകൊണ്ട് ഉണ്ടാക്കിയ വിഭവങ്ങളാൽ നമ്മെ വിസ്മയിപ്പിച്ച രാജേട്ടൻ....
കോ ഓർഡിനേറ്റാറായെത്തി നമ്മളിൽ ഒരാളായി മാറിയ ജ്യോതി....
അർജുൻന്റെ സഹായിയായ നിശബ്‍ദനായ മറ്റൊരു ഡ്രൈവർ....
അങ്ങിനെ അഞ്ച്പേർ....
പഞ്ചപാണ്ടവർ എന്നാ പേരിനെ അനർത്തമാക്കുന്നു
പാണ്ടാവാസ്....

തിരുപ്പതിയിലെ തിരക്കിനെ കുറിച്ച് കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു....
അത് അനുഭവിച്ചറിഞ്ഞപ്പോൾ....
'ദർശനപുണ്യം'
ഒരു മഹാഭാഗ്യം എന്ന് തിരിച്ചറിഞ്ഞു....
ഒരേ മനസ്സോടെ ഒരുപാട് പേർ ഒരുമിച്ചുള്ള യാത്ര....
ആരുടെയും പേരെടുത്തു
പറയുന്നില്ല.
എല്ലാവർക്കും നന്ദി....
15 Sep 2026